ad
Deshabhimani

print edition കരാർ ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം: കെപിസിസി അംഗത്തിനെതിരെ കേസ്‌

A Aravindan
വെബ് ഡെസ്ക്

Published on Jun 17, 2026, 01:56 AM | 1 min read

താമരശേരി: താമരശേരി മുൻ പഞ്ചായത്ത്‌ പ്രസിഡന്റും കെപിസിസി അംഗവുമായ എ അരവിന്ദനെതിരെ ലൈംഗികാതിക്രമത്തിന്‌ താമരശേരി പൊലീസ്‌ കേസെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ കരാർ ജീവനക്കാരിയുടെ പരാതിയിലാണ്‌ കേസ്‌.


അരവിന്ദൻ പഞ്ചായത്ത് പ്രസിഡന്റായ കാലയളവിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ പരാതിക്കാരിയുടെ കരാർ പുതുക്കാനാണ്‌ ഫോണിൽ ബന്ധപ്പെട്ടത്‌. യുവതിയെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കയറിപ്പിടിച്ചുവെന്നാണ്‌ പരാതി.


താമരശേരിയിലെ യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹിയും പഞ്ചായത്തംഗവുമായ യുവതിക്കൊപ്പമെത്തിയാണ്‌ താമരശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്‌. ലൈംഗികാതിക്രമം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ്‌ പൊലീസ്‌ കേസെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home