ad
Deshabhimani

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം:
ദമ്പതികൾക്ക്‌ ഗുരുതര പരിക്ക്‌

അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ

അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ

വെബ് ഡെസ്ക്

Published on Jun 17, 2026, 01:55 AM | 1 min read

തിരുവനന്തപുരം

വെള്ളയമ്പലം-–കവടിയാർ റോഡിൽ ആൽത്തറ ജങ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളടക്കം നാലു പേർക്ക് പരിക്ക്‌. ചൊവ്വ രാത്രി പത്തോടെയാണ്‌ രണ്ട് കാറുകളും ഒരു ബൈക്കും അപകടത്തിൽപ്പെട്ടത്‌. എലങ്കം ഗാർഡൻസ്‌ റോഡിൽനിന്ന്‌ വെള്ളയമ്പലം– -കവടിയാർ പ്രധാന റോഡിലേക്ക് വരികയായിരുന്ന ദന്പതികൾ സഞ്ചരിച്ച ബൈക്കിലേക്ക്‌ വിമൻസ് കോളേജ് ഭാഗത്തുനിന്ന്‌ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചെങ്കിലും നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ടാക്സി കാറിലേക്ക് ഇടിച്ചുകയറി. കവടിയാർ സ്വദേശിയായ യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ ജിമ്മിൽനിന്ന്‌ മടങ്ങുംവഴിയാണ്‌ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ പൗഡിക്കോണം സ്വദേശികളായ ദമ്പതിമാർക്ക് കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ആളുടെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. പിന്നിലിരുന്ന യുവതിക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ടാക്സി കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home