ad
Deshabhimani

കെ എം ചന്ദ്രശർമയ്‌ക്ക്‌ അന്ത്യാഞ്‌ജലി

അന്തരിച്ച സിപിഐ നേതാവ് കെ എം ചന്ദ്രശർമയ്‌ക്ക്‌ സജി ചെറിയാൻ എംഎൽഎ ആദരാഞ്‌ജലി അർപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Jun 17, 2026, 01:54 AM | 1 min read

ചെങ്ങന്നൂർ

തിങ്കളാഴ്‌ച അന്തരിച്ച മുതിർന്ന സിപിഐ നേതാവ് ആലാ പെണ്ണുക്കര കോയിത്തറയിൽ കെ എം ചന്ദ്രശർമ (81)യ്‌ക്ക്‌ അന്ത്യാഞ്‌ജലി. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. അനുശോചന യോഗത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ, പി പ്രസാദ് എംഎൽഎ, ടി ജിസ്‌മോൻ, അഡ്വ. സോളമൻ, അഡ്വ. തോമസ് ഫിലിപ്പ്, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, വി കെ ശോഭ എന്നിവർ സംസാരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്റർ, ആലാ പഞ്ചായത്ത് പ്രസിഡന്റ്, പി ആൻഡ് ടി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സതേൺ റെയിൽവേയിലും പോസ്‌റ്റ്‌ ആൻഡ് ടെലിഗ്രാഫ് വകുപ്പിലും ഉദ്യോഗസ്ഥനായിരുന്നു. ആംഗലേയ സാഹിത്യനായകർ, മാർക്‌സ്‌, എംഗൽസ്, ലെനിൻ എന്നിവരുടെ ജീവചരിത്രങ്ങൾ ഉൾപ്പെടെ നിരവധി പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ: മഹേശ്വരി അമ്മ (ആലാ പഞ്ചായത്ത് മുൻ അംഗം). മക്കൾ: സ്‌നേഹേഷ് ബാബു (ഡൽഹി), സ്‌നേഹശ്രീ (അധ്യാപിക, എസ്ഡിവി ഹൈസ്‌കൂൾ ആലപ്പുഴ). മരുമക്കൾ: അരുണ (ഡൽഹി), എം കെ രാജേഷ് (സിഐ, ഗാന്ധി നഗർ, കോട്ടയം).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home