ad
Deshabhimani

print edition മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്‌; പല്ലുവേദനയ്‌ക്ക് കുത്തിവയ്‌പ്‌;
യുവാവിന്‌ വായ തുറക്കാനാകുന്നില്ല

Aalapuzha medical college.jpg
വെബ് ഡെസ്ക്

Published on Jun 17, 2026, 01:53 AM | 1 min read

ആലപ്പുഴ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല്ലുവേദനയ്‌ക്ക് കുത്തിവയ്‌പ്പെടുത്തതിനെ തുടർന്ന് തലകറങ്ങിവീണ യുവാവ് വായ തുറക്കാനാകാത്ത ദുരവസ്ഥയിൽ. കഞ്ഞിപ്പാടം ലക്ഷംവീട് ഉന്നതിയിൽ തങ്കച്ചന്റെ മകൻ തരുൺ തങ്കപ്പൻ (29) 9–ാം വാർഡിൽചികിത്സയിലാണ്‌.


വേദന രൂക്ഷമായതിനാൽ സ്‌കാനിങ്ങിന്‌ വിധേയനാക്കി. തരുണിന് ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

​ ശ്വാസംമുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛൻ തങ്കച്ചന് കൂട്ടിരിക്കാൻ എത്തിയ തരുണിന് കഴിഞ്ഞ ഒന്പതിന് രാത്രി 10.30 ഓടെയാണ് പല്ലുവേദന അനുഭവപ്പെട്ടത്.


തുടർന്ന് സുഹൃത്തിനൊപ്പം അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടി. ജൂനിയർ ഡോക്‌ടർമാർ പരിശോധിച്ചശേഷം കുത്തിവയ്‌പ്പിന് വിധേയനായ തരുൺ ഉടൻതന്നെ തലകറങ്ങി വീണു. പിന്നീട് പുലർച്ചെവരെ ഡ്രിപ്പിട്ട് കിടത്തിയ തരുണിനോട് ഒപിയിൽ ചികിത്സതേടാൻ നിർദേശിച്ചു.


തുടർന്നും തരുൺ തലകറങ്ങിവീണു. ഇതോടെയാണ് വാർഡിലേക്ക് മാറ്റിയത്.

വിഷയത്തിൽ തരുണിന്റെ അമ്മ രജനി സൂപ്രണ്ടിന് പരാതി നൽകി. അതേസമയം ചികിത്സാപ്പിഴവ്‌ ഉണ്ടായിട്ടില്ലെന്നും കുത്തിവയ്‌പ്പിനെത്തുടർന്നുണ്ടായ അ സ്വസ്ഥത മാത്രമാണെന്നുമാണ്‌ ഡോക്‌ടർമാർ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home