ലോട്ടറിക്കടയിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞയാൾ അറസ്റ്റില്‍

അനീഷ്
ഗുരുവായൂര്‍
ഗുരുവായൂര്‍ മമ്മിയൂരില്‍ ലോട്ടറിക്കടയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസ് പിടികൂടി. മമ്മിയൂര്‍ ജങ്ഷനിലെ വസന്തം ലോട്ടറി കടയിലേക്ക് പന്നിപ്പടക്കം എറിഞ്ഞ സംഭവത്തില്‍ പാലക്കാട് വിളയൂര്‍ കരിങ്ങാട് എല്‍പി സ്‌കൂള്‍ എംഎല്‍എ റോഡിന് സമീപം കാളത്തൊടി അനീഷ് (32) ആണ് അറസ്റ്റിലായത്. ജൂണ്‍ അഞ്ചിന് രാത്രി ഒമ്പതരയോടെയാണ് കടയിലേക്ക് സ്‌ഫോടക വസ്തു വീണ് പൊട്ടിയത്. കടയുടമ ഇരിങ്ങപ്പുറം താമരശേരി രമേഷിന്റെ മകന്‍ അഭിനവിന് പരിക്കേറ്റിരുന്നു. തിരക്കുള്ള മമ്മിയൂര്‍ സെന്ററില്‍ നടന്ന സ്‌ഫോടനം ഏറെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഗുരുവായൂര്‍ മുതല്‍ ചാവക്കാട് വരെയുള്ള 50ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് ബീച്ചിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ടെമ്പി ള്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍, സീനിയര്‍ സിപിഒമാരായ കെ പി സന്ദീശ്, പി കെ റമീസ്, പി ഗഗേഷ്, എം കെ സാജന്‍, കെ എ ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.










0 comments