സഹകരണവകുപ്പിലെ അനധികൃത സ്ഥലംമാറ്റം
എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

അനധികൃത സ്ഥലംമാറ്റങ്ങൾക്കെതിരെ എറണാകുളം കലക്ടറേറ്റിൽ നടന്ന പ്രതിഷേധപ്രകടനത്തിനുശേഷം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നു
കൊച്ചി
സഹകരണവകുപ്പിലെ അനധികൃത സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ എറണാകുളം സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽ കുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ഏരിയ പ്രസിഡന്റ് ജി പ്രശാന്ത് എന്നിവർ സംസാരിച്ചു.
ജില്ലാ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ഓഫീസിൽനിന്നാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. പുതിയ സർക്കാർ അധികാരത്തിൽവന്നശേഷം സഹകരണ സംഘം ഓഡിറ്റർമാരെ സ്ഥലം മാറ്റിയിരുന്നു. അതിൽ ഉൾപ്പെടുന്ന ജീവനക്കാരെയടക്കം മാനദണ്ഡങ്ങൾ പാലിക്കാതെ വീണ്ടും സ്ഥലം മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ 23ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിലും ജില്ലകളിൽ കലക്ടറേറ്റുകൾക്കുമുന്നിലും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ധർണ നടത്തും.










0 comments