ad
Deshabhimani

ലഹരിവിൽപ്പന കേന്ദ്രമായി പാച്ചുപിള്ളപ്പടിയിലെ ആൾപാർപ്പില്ലാത്ത കെട്ടിടം

Antisocial

ഓടക്കാലി പാച്ചുപിള്ളപ്പടിയിൽ 
സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്ന 
കെട്ടിടങ്ങൾ

വെബ് ഡെസ്ക്

Published on Jun 18, 2026, 02:01 AM | 1 min read

പെരുമ്പാവൂർ


ഓടക്കാലി പാച്ചുപിള്ള പടിയിലെ ആൾപാർപ്പില്ലാത്ത രണ്ടു കെട്ടിടങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സിറിഞ്ചുകൾ, എംഡിഎംഎ, ഹെറോയിൻ തുടങ്ങിയവയുടെ ഉപയോഗം കഴിഞ്ഞുള്ള ബോട്ടിലുകൾ എന്നിവ രണ്ടു കെട്ടിടങ്ങളിലും കാണാം.


രാത്രിയും പകലും സാമൂഹ്യവിരുദ്ധർ തമ്പടിക്കാറുണ്ട്. അനാശാസ്യപ്രവർത്തനങ്ങളും മദ്യലഹരിയിൽ പലപ്പോഴും സംഘർഷങ്ങളും നടക്കാറുണ്ട്. നാട്ടുകാർ പൊലീസിൽ അറിയിച്ചാലും തിരിഞ്ഞുനോക്കാറില്ല. രണ്ടു വീടുകളിൽ ഒന്ന് വാർക്കക്കെട്ടിടവും മറ്റൊന്ന് ഓടിട്ടതുമാണ്.


കെട്ടിടത്തിന്റെ വാതിലുകൾ സാമൂഹ്യവിരുദ്ധർ തകർത്തിരുന്നു. അതിഥിത്തൊഴിലാളികളും കെട്ടിടത്തിൽ തമ്പടിക്കുന്നു. ഇവിടെ രാസലഹരി വിൽക്കുന്നത് കാണാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ബുധൻ പകൽ രണ്ടിന് കെട്ടിടത്തിനകത്ത് ഹെറോയിൻ കുത്തിവയ്‌പെടുക്കുന്നതിനിടയിൽ നാട്ടുകാർ അസം സ്വദേശിയായ ലൂണയെ (25) പിടികൂടി കുറുപ്പംപടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പഞ്ചായത്ത് ഇടപെട്ട് കെട്ടിടം പൊളിച്ചുമാറ്റണമെന്ന്‌ ആവശ്യമുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home