ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി

ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത കോ-–ഓർഡിനേഷൻ കമ്മിറ്റി പെരുമ്പാവൂരിൽ നടത്തിയ പ്രതിഷേധപ്രകടനം
പെരുമ്പാവൂർ
ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത കോ-–ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ പണിമുടക്കി. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഓട്ടോ നിരക്ക് വർധിപ്പിക്കുക, ടൗണിലെ അനധികൃത ഓട്ടോറിക്ഷകളെ നിയന്ത്രിക്കുക, പൊലീസിന്റെ ദ്രോഹനടപടികൾ അവസാനിപ്പിക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിയത്.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനർ പി എം സലീം അധ്യക്ഷനായി. വി ഇ റഹീം, രാജേഷ് കാവുങ്കൽ, എസ് ജി ബാബു കുമാർ, സി വി ജിന്ന, സിദ്ദീഖ് പുളിയാമ്പിള്ളി, എം പി ബഷീർ, കെ ഇ നൗഷാദ്, സുലൈമാൻ പോഞ്ഞാശേരി, ടി വി രാംദാസ്, പി ജി മഹേഷ്, എം കെ ശിവരാജൻ, കെ ലതീഷ് എന്നിവർ സംസാരിച്ചു.










0 comments