മാലിന്യംനിറഞ്ഞ് കാക്കനാട് ആപ്പിൾ വാലി റോഡ്: പ്രതിഷേധവുമായി നാട്ടുകാർ

കാക്കനാട് നിലംപതിഞ്ഞിമുകൾ– ആപ്പിൾ വാലി റോഡിൽ തള്ളിയ മാലിന്യം നഗരസഭ ജീവനക്കാർ നീക്കുന്നു
കാക്കനാട്
തൃക്കാക്കര നഗരസഭയിലെ നിലംപതിഞ്ഞിമുകൾ –ആപ്പിൾ വാലി റോഡ് വീണ്ടും മാലിന്യക്കൂമ്പാരമാകുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചാംതവണയാണ് ഇവിടെ മാലിന്യം തള്ളുന്നത്. പ്രദേശത്തെ രൂക്ഷമായ ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കുകയാണ്. സംഭവത്തിൽ നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ രംഗത്തെത്തി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുറ്റക്കാർക്കെതിരെയുള്ള കർശന നടപടികളുടെ അഭാവം മാലിന്യം തള്ളുന്നവർക്ക് പ്രോത്സാഹനമാകുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് ശാശ്വതപരിഹാരത്തിനായി കർശന നിരീക്ഷണസംവിധാനം ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.










0 comments