ad
Deshabhimani

മാറുന്ന കാലം, നൂതന കോഴ്സുകൾ

ദേശാഭിമാനി ഫോക്കസ് കരിയര്‍മേള ഇന്ന്

focus
വെബ് ഡെസ്ക്

Published on Jun 18, 2026, 03:07 AM | 1 min read

കൊച്ചി


മാറുന്ന കാലത്തെ ഉന്നതപഠനവും അനന്തമായ തൊഴിൽസാധ്യതകളും പരിചയപ്പെടുത്തുന്ന ദേശാഭിമാനിയുടെ സൗജന്യ കരിയർ ഗൈഡൻസ് പരിപാടി- "ദേശാഭിമാനി ഫോക്കസ് 2026 കരിയർ ഫെസ്റ്റിവൽ' വ്യാഴാഴ്ച നടക്കും. കലൂര്‍ ആസാദ്‌ റോഡിലെ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30ന്‌ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും. കരിയർ ഗൈഡൻസ്‌ ക്ലാസ്‌, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികള്‍ക്ക് അനുമോദനം, മെമന്റോ വിതരണം എന്നിവ ഇതോടനുബന്ധിച്ച്‌ നടക്കും.


രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. ഉദ്‌ഘാടനത്തെ തുടര്‍ന്ന് ഡോ. ടി സുരേഷ് കുമാര്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികള്‍ക്ക് യുവനർത്തകിയും നടിയുമായ ജംഷീന ജമാല്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആശംസ നേരും.


കരിയർ ഓപ്ഷൻ വിദ്യാർഥികൾക്ക് പരിചയപ്പെടാനും കരിയർ സാധ്യതകളെക്കുറിച്ച് അറിയാനുമുള്ള വേദിയാണ്‌ എല്ലാവർഷവും വൻ വിദ്യാർഥി പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ദേശാഭിമാനി ഫോക്കസ് കരിയർ ഫെസ്റ്റിവൽ. ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ ഫിലിം സ്കൂള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് റൈറ്റിങ്, എൽകെ ഓവർസീസ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പ്രവേശനം സ‍ൗജന്യം. ഫോണ്‍: 0484 2587100.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home