ad
Deshabhimani

വിദ്യാഭ്യാസ മേഖലയെ തകർക്കരുത്‌ അധ്യാപകര്‍ കൂട്ടധര്‍ണ നടത്തി

കെഎസ്ടിഎ ജില്ലാകമ്മറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപകര്‍ കാഞ്ഞങ്ങാട് മാന്തോപ്പ് 
മൈതാനിയിൽ നടത്തിയ കൂട്ടധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ് ഉദ്ഘാടനം ചെയ്യുന്നു​
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് കെഎസ്ടിഎ കാസർകോട്‌ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അധ്യാപകരുടെ കൂട്ട ധർണ സംഘടിപ്പിച്ചു. സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ പ്രമോഷൻ സ്ഥലംമാറ്റ നടപടികൾ വേഗത്തിലാക്കുക, ധവള പത്രത്തിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സി മഹേഷ് ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ കെ വി സുജാത അധ്യക്ഷയായി. സംസ്ഥാന നിർവാഹക സമിതി അംഗം കെ ഹരിദാസ്, സംസ്ഥാനകമ്മിറ്റി അംഗം എൻ കെ ലസിത എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ടി പ്രകാശൻ സ്വാഗതവും ട്രഷറർ കെ വി രാജേഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home