ad
Deshabhimani

ഒന്പതാംപിറന്നാൾ 
 ആഘോഷിച്ച്‌ മെട്രോ

metro
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read

കൊച്ചി


കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ ഒന്പതാംപിറന്നാൾ ആഘോഷിച്ചു. കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിച്ച ജൂണ്‍ 17ന്‌ കേരള മെട്രോ ദിനമായി ആഘോഷിക്കുന്നത്‌.


മുട്ടം ഡിപ്പോയിൽ മാനേജിങ്‌ ഡയറക്ടർ ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ഡോ. എം പി രാം നവാസ്, സഞ്ജയ് കുമാർ എന്നിവർ സംസാരിച്ചു. ഫ്ലാഷ്‌മോബ്, ഫോട്ടോ കോണ്ടെസ്റ്റ്, കൂട്ടയോട്ടം, ക്വിസ് തുടങ്ങിയ മൽസരങ്ങളുമുണ്ടായി. 2017 ജൂൺ 17നാണ്‌ മെട്രോ സർവീസ്‌ ആരംഭിച്ചത്‌. ദിവസയാത്രക്കാരുടെ എണ്ണം ലക്ഷത്തിനടുത്താണ്‌. പൊതുഗതാഗതരംഗത്ത്‌ പുതുചരിത്രംകുറിച്ച്‌ കുതിക്കുകയാണ്‌ മെട്രോ.


കൂടുതൽ ഇടങ്ങളിൽ മെട്രോ നടപ്പാക്കുകയാണ്‌. കാക്കനാട്‌ ഇൻഫോപാർക്കിലേക്കുള്ള രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതിരേഖ ഉടൻ തയ്യാറാകും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ വരും. എറണാകുളത്ത്‌ മെട്രോയുടെ ഭാഗമായി ഫീഡർ ബസുകളും സർവീസ്‌ നടത്തുന്നു.


കുറഞ്ഞവർഷത്തിനുള്ളിൽ പ്രവർത്തനലാഭം കൈവരിക്കാനും മെട്രോയ്‌ക്കായി. എന്നാൽ, മെട്രോ നഷ്ടത്തിലാണെന്ന്‌ യുഡിഎഫ്‌ സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പറഞ്ഞിരുന്നു. ദുഷ്ടലാക്കോടെയുള്ള ഇ‍ൗ പരാമർശത്തിന്‌ പിന്നിൽ ഗ‍ൂഢലക്ഷ്യങ്ങളുണ്ടെന്ന്‌ സംശയം ഉയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home