ad
Deshabhimani

പറവൂർ കോർട്ട്‌ റോഡിലെ മരങ്ങൾ അപകടഭീഷണിയാകുന്നു

paravoor court road

പറവൂർ കോർട്ട്‌ റോഡിൽ അപകടഭീഷണിയായ മരങ്ങൾ

വെബ് ഡെസ്ക്

Published on Jun 18, 2026, 02:06 AM | 1 min read

പറവൂർ​


നഗരത്തിൽ പഴയ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം കോർട്ട് റോഡിലുള്ള തണൽമരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. നമ്പൂരിയച്ചൻ ആൽ പരിസരത്തുനിന്ന്‌ കോർട്ട് റോഡിന്റെ വശത്തുള്ള കൂറ്റൻ തണൽമരങ്ങളാണ് അപകടഭീഷണിയാകുന്നത്.


ഓട്ടോറിക്ഷ സ്റ്റാൻഡായ ഇവിടെ മരങ്ങൾക്ക് താഴെയാണ് ഓട്ടോകൾ നിർത്തിയിടുന്നത്. നിരവധി കച്ചവടസ്ഥാപനങ്ങളും ഇവിടെയുണ്ട്. പകൽ കോടതികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും നൂറുകണക്കിന് വാഹനങ്ങളും ആളുകളും കടന്നുപോകുന്ന റോഡാണിത്. മഴ ശക്തമായാൽ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്. അപകടഭീഷണിയായ മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home