അങ്ങാടിക്കടവ് പാലവും റോഡും കാടുമൂടി

അങ്കമാലി
അങ്ങാടിക്കടവ് പാലത്തിലും റോഡിന് ഇരുവശവും കാടുമൂടി. കാട് തഴച്ചുവളർന്നതോടെ പാലം കഴിഞ്ഞ് മങ്ങാട്ടുകരയിലേക്ക് തിരിയുന്നിടത്ത് റോഡിന്റെ മറുഭാഗം കാണാൻകഴിയാത്തതിനാൽ വാഹനാപകടങ്ങളും പതിവായി.
രാത്രിയിൽ പാലത്തിനുസമീപത്തെ വെളിച്ചക്കുറവും യാത്രികർക്കും വാഹനങ്ങൾക്കും തിരിച്ചടിയാകുന്നുണ്ട്. പൊതുമരാമത്ത് റോഡ് ആയതിനാൽ കാട് വെട്ടിത്തെളിക്കാൻ നഗരസഭയും ശ്രദ്ധിക്കുന്നില്ല. അടിയന്തരമായി കാട് വെട്ടിത്തെളിച്ച് സഞ്ചാരം സുഗമമാക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.
അങ്ങാടിക്കടവ് പാലം റോഡിൽ കാടുകയറിയപ്പോൾ










0 comments