ad
Deshabhimani

തട്ടുകടകളിലും വഴിയോര 
ഭക്ഷണശാലകളിലും പരിശോധന

Health Department

എറണാകുളത്തെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ്‌ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 01:49 AM | 1 min read

കൊച്ചി


നഗരസഭാ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തട്ടുകടകളിലും വഴിയോര ഭക്ഷണശാലകളിലും മിന്നൽപ്പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷായുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ റെയിൽവേ സ്‌റ്റേഷൻ, ബോട്ട്ജെട്ടി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ 30 കടകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച രണ്ട് കടകൾ അടപ്പിച്ചു.


ആരോഗ്യവകുപ്പ്, നഗരസഭാ ആരോഗ്യവിഭാഗം, പൊലീസ്, ഭക്ഷ്യസുരക്ഷാവകുപ്പുകൾ ചേർന്നാണ്‌ പരിശോധന നടത്തിയത്‌. കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഇല്ലാത്ത എട്ട്‌ കടകളിൽനിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ടെക്നിക്കൽ അസിസ്റ്റന്റുമാരായ കെ ടി സന്തോഷ്, എം ആർ ബാബു, ഹെൽത്ത് സൂപ്പർവൈസർ ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർ ഷിബി ആന്റണി, കോർപറേഷൻ ഹെൽത്ത് ഓഫീസ് ഇൻചാർജ് കൃഷ്ണകുമാർ, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ റാണി ചാക്കോ, എലിസബത്ത് ജെൻസി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home