print edition ആർഡി ഗ്രാന്റ് ചോദിച്ചുവാങ്ങണം: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: അവകാശപ്പെട്ട റവന്യൂ കമ്മി ഗ്രാന്റ് (ആർഡി ഗ്രാന്റ്) സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെടണമെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. മുൻ ധനകാര്യ കമീഷനുകൾ സംസ്ഥാനങ്ങൾക്ക് നൽകിയ ഇൗ ഗ്രാന്റ് പതിനാറാം ധനകമീഷൻ റിപ്പോർട്ടിൽ നിഷേധിച്ചു.
അത് വാങ്ങിയെടുക്കാൻ നിയമസഭ പ്രമേയം പാസ്സാക്കി കേന്ദ്രത്തിന് അയക്കണമെന്നും സർക്കാർ പുറത്തിറക്കിയ ധവളപത്രത്തെക്കുറിച്ച് കേരള സാമ്പത്തിക ഫോറം നടത്തിയ ചർച്ചയിൽ ബാലഗോപാൽ പറഞ്ഞു.
ആർഡി ഗ്രാന്റ് നൽകാനുള്ള തുക കേന്ദ്ര സർക്കാരിന്റെ കൈയിലുണ്ട്.
സംസ്ഥാനങ്ങൾക്ക് വീതം വയ്‌ക്കുന്ന തുക 41 ശതമാനമേ ഇക്കുറിയുമുള്ളൂ. അഞ്ചുവർഷംമുന്പ് സംസ്ഥാനങ്ങൾക്കാകെ ആർഡി ഗ്രാന്റായി നൽകാൻ നീക്കിവച്ചത് നാലരലക്ഷം കോടിയാണ്. ഇപ്പോഴിത് ആറ് ലക്ഷം കോടിയോളമാണ്. ഇതിൽനിന്ന് 50,000 കോടിയെങ്കിലും സംസ്ഥാനത്തിന് അർഹതയുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.










0 comments