ad
Deshabhimani

എൽഡിഎഫ് ക‍ൗൺസിലർമാർ നഗരസഭാ കവാടം ഉപരോധിച്ചു

കൂത്താട്ടുകുളം ഗവ. ആശുപത്രി ഡോക്ടർമാർക്ക്‌ ശമ്പളമില്ല

koothattukulam govt. hospital

കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിനുമുന്നിൽ നടത്തിയ സമരം

വെബ് ഡെസ്ക്

Published on Jun 18, 2026, 01:13 AM | 1 min read

കൂത്താട്ടുകുളം


കൂത്താട്ടുകുളം കുടംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ ഒപി വിഭാഗത്തിനായി നിയമിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും ശമ്പളം നൽകാത്തതിൽ എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭാ കവാടം ഉപരോധിച്ചു.


രണ്ട് ഡോക്ടർമാർ, എക്സ്‌ റേ ടെക്നീഷൻ, ഫാർമസിസ്റ്റ് തുടങ്ങിയവർക്ക്‌ മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ല. 24 മണിക്കൂർ സേവനം ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ ഡോക്ടർമാരെ നിയമിക്കണമെന്നതാണ് വ്യവസ്ഥ. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി സേവനം ഉറപ്പാക്കിയത്‌ യുഡിഎഫ് തുടർന്നെങ്കിലും ഇവർക്ക് ശമ്പളം നൽകാൻ തയ്യാറായില്ല.


ഡോക്ടർമാർ സേവനം അവസാനിപ്പിച്ചാൽ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കും. സാധാരണ ഒപി സമയം കഴിഞ്ഞ് പകൽ രണ്ടുമുതൽ അടുത്തദിവസം രാവിലെ എട്ടുവരെ രണ്ട് ഷിഫ്റ്റായി നൂറുകണക്കിന് രോഗികൾക്കാണ് ചികിത്സ നൽകുന്നത്. ശമ്പളം നൽകാത്ത വിഷയം എൽഡിഎഫ് ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കൗൺസിലർമാർ നഗരസഭ കവാടം ഉപരോധിച്ചത്.


സമരം പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഫെബീഷ് ജോർജ്, ഷാജി ജോർജ്, സനൂപ് കുളമ്പാടം, ബേബി തോമസ്, കൃഷ്ണ ശ്യാം, സന്ധ്യ മനോജ് എന്നിവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രത്തെ തകർക്കാനുള്ള യുഡിഎഫ് ശ്രമത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home