ad
Deshabhimani

യുവാവ് കുത്തേറ്റ് മരിച്ചു: 
അയൽവാസി പിടിയിൽ

സോളമൻ

സോളമൻ

വെബ് ഡെസ്ക്

Published on Sep 28, 2026, 12:19 AM | 1 min read

വടക്കാഞ്ചേരി ​

തെക്കുംകര പഴയന്നൂപ്പാടത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിൽ യുവാവ്‌ കുത്തേറ്റ് മരിച്ചു. പഴയന്നൂപ്പാടം ചെന്നിക്കര വെള്ളറ വീട്ടിൽ സോളമൻ (38) ആണ് മരിച്ചത്. പിക്കപ്പ് വാൻ ഡ്രൈവറാണ്. അയൽവാസിയായ പഴയന്നൂപ്പാടം ചെന്നിക്കര താനിയംകാട്ടിൽ എൽദോസ്‌ (38) ആണ് ഇയാളെ കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്. കൊലപാതകം നടത്തി ഒളിവിലായിരുന്ന എൽദോസിനെ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പൊലീസ് പിടികൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home