ad
Deshabhimani

അപകടം പതിയിരിക്കുന്ന കനാൽ റോഡ്

road

നൂറനാട് എരുമക്കുഴി പബ്ലിക് ചന്തയ്‌ക്ക്‌ മുന്നിലൂടെ കടന്നുപോകുന്ന റോഡും റോഡിനോട് ചേർന്നുള്ള സംരക്ഷണവേലി 
ഇല്ലാത്ത കെഐപി കനാലും

വെബ് ഡെസ്ക്

Published on Sep 28, 2026, 12:45 AM | 1 min read

ചാരുംമൂട്

നൂറനാട് എരുമക്കുഴി പബ്ലിക് മാർക്കറ്റിന് മുന്നിലെ കനാലിനിടയിലെ സംരക്ഷണഭിത്തിയില്ലാത്തത് അപകടക്കെണിയാകുന്നു. പ്രധാന റോഡിനും കെഐപി കനാലിനും ഇടയിൽ സംരക്ഷണഭിത്തിയില്ലാത്തത് മൂലം അപകടം തുടര്‍ക്കഥയാകുകയാണ്. ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് കനാലിലേക്ക് ചാടുന്നത്. പരിക്കേറ്റവരുടെ എണ്ണവും കൂടുകയാണ്. വാഹനത്തതിരക്കുള്ള ഗ്രാമീണ റോഡിനോട്‌ ചേർന്നാണ് കെഐപി കനാലും കലുങ്കുമുള്ളത്. സബ് ട്രഷറി, കാർഷിക വിപണി, പബ്ലിക് മാർക്കറ്റ്, സിനിമാ തീയേറ്റർ, ഇടമല- പാറ കനാൽ റോഡ്, മുതുകാട്ടുകര എന്നിവടങ്ങളിലേക്കുള്ള യാത്രക്കാര്‍ റോഡിലൂടെയാണ് പോകുന്നത്. ശ്രദ്ധിയില്‍പ്പെടാതെ തുറന്നിരിക്കുന്ന കനാലിലേക്ക് മറിയുകയാണ്. വർഷങ്ങൾക്ക് മുമ്പ് വാഹനം ഇടിച്ച് കലുങ്കിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. പന്നീട് അറ്റകുറ്റപ്പണി നടത്തുകയോ സംരക്ഷണവേലി സ്ഥാപിക്കുകയോ ചെയ്‌തില്ല. കനാൽ റോഡിന്റെ നവീകരണം നടത്തിയെങ്കിലും തൊട്ടടുത്തുള്ള അപകടക്കെണി ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ല. നാട്ടുകാർ പാലമേൽ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ യാതൊരു നടപടിയോ പരിഹാരമോ ഒരുക്കിയില്ല. പാലമേൽ പഞ്ചായത്ത് മുൻകൈയെടുത്ത് ഇതിന്‌ പരിഹാരം കാണണമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home