Deshabhimani

പുതുക്കാട് മേൽപ്പാലം

സർവീസ് റോഡ് 
നിർമാണവും ഇഴയുന്നു

പ്രജ്യോതി നികേതൻ കോളേജ് റോഡ് പൊളിച്ചിട്ടതിനാൽ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ കോളേജിൽ നിന്ന് വരുന്ന വിദ്യാർഥികൾ

പ്രജ്യോതി നികേതൻ കോളേജ് റോഡ് പൊളിച്ചിട്ടതിനാൽ കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ കോളേജിൽ നിന്ന് വരുന്ന വിദ്യാർഥികൾ

avatar
ഇ കെ അനൂപ്‌

Published on Oct 13, 2026, 12:24 AM | 1 min read


പുതുക്കാട്

പുതുക്കാട്‌ മേൽപ്പാലത്തിന്‌ അനുബന്ധമായ സർവീസ്‌ റോഡ്‌ നിർമാണവും ഇഴയുന്നു. രണ്ട് വർഷമാണ് നിർദിഷ്ട പുതുക്കാട് മേൽപ്പാലവും അനുബന്ധ സർവീസ് റോഡും നിർമിക്കാൻ ധരിവാൾ ബിൽഡ്ടെക്ക് ലിമിറ്റഡ് എന്ന ഹരിയാന കമ്പനിക്ക് ദേശീയ പാത അതോറിറ്റി കരാർ കൊടുത്തിട്ടുള്ളത്. അനുകൂല കാലാവസ്ഥയായിട്ടും സർവീസ് റോഡ് നിർമാണം ഏതാണ്ട് നിലച്ച മട്ടാണ്. പല റോഡുകളും കാനകളും പൊളിച്ചിട്ടിരിക്കുകയാണ്. പ്രജ്യോതി നികേതൻ കോളേജിലേക്കുള്ള പ്രധാന റോഡ് 10അടി താഴ്ചയിലേക്ക് പൊളിച്ചിട്ടിട്ട് 10 ദിവസമാകുകയാണ്. നിരവധി കച്ചവട സ്ഥാപനങ്ങളും ഇതുമൂലം പ്രതിസന്ധിയിലായി. ഒക്ടോബർ മൂന്നിനാണ് റോഡ് പൊളിച്ചത്. റോഡ് പൊളിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ സുരേഷ് ഗോപി എംപിയെ ബന്ധപ്പെടുകയും രണ്ട് ദിവസത്തിനകം റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതാണ്. ഉറപ്പെല്ലാം എംപി യുടെ സിനിമ ഡയലോഗ് മാത്രമായി. സ്വകാര്യ പറമ്പിലുള്ള കള്ള് ഷാപ്പിന് മുന്നിലൂടെയാണ് നിലവിൽ വിദ്യാർഥികൾ കോളേജിലേക്ക് പോയി വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home