പഞ്ചായത്ത് കോൺഫറൻസ് ഹാളും ഫ്രണ്ട് ഓഫീസും ഉദ്ഘാടനം ചെയ്തു

പുത്തൻചിറ
പുത്തൻചിറ പഞ്ചായത്ത് കോൺഫറൻസ് ഹാളും ഫ്രണ്ട് ഓഫീസും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സുതാര്യമാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 56,10,638 രൂപ ചെലവഴിച്ചാണ് 120 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തില്‍ ഫ്രണ്ട് ഓഫീസും കോൺഫറൻസ് ഹാളും നിർമിച്ചത്. മിനി ഹാൾ, ടോയ്ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ 126 കോടി രൂപയുടെ വികസന രേഖ പ്രകാശിപ്പിച്ചു. തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് എ പി വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ എൻ രേണുക, വാസന്തി സുബ്രഹ്മണ്യൻ, സംഗീത അനീഷ് എന്നിവര്‍ സംസാരിച്ചു.









0 comments