കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സമ്മേളനം

അപ്പോളോ ടയേഴ്‌സ് ജനറൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു
കൊടകര
അപ്പോളോ ടയേഴ്‌സ് ജനറൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം പേരാമ്പ്ര എടിഇയു (സിഐടിയു) ഹാളിൽ ചേർന്നു. സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ് പാറളം അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സി കെ വിപിൻ, എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ആർ രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി കെ വിപിൻ (സെക്രട്ടറി), ആർ രാജേഷ്‌കുമാർ (പ്രസിഡന്റ്), എം എം അഫ്സൽ (വൈസ് പ്രസിഡന്റ്), കെ അജിത് (ജോയിന്റ് സെക്രട്ടറി), വിനീഷ് ബാബു (ട്രഷറർ).









0 comments