ad
Deshabhimani

ദീപാലങ്കാര സമ്മാന വിതരണം

ലൈറ്റ് ആൻഡ്‌ സൗണ്ട് ഓണേഴ്സ് ഗില്‍ഡ് കേരളയുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച വൈദ്യുത ദീപാലങ്കാര മത്സരത്തിലെ  വിജയികൾക്ക്‌  കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ  രവീന്ദ്രൻ ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 12:45 AM | 1 min read

തൃശൂർ

ലൈറ്റ് ആൻഡ്‌ സൗണ്ട് ഓണേഴ്സ് ഗില്‍ഡ് കേരളയുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈദ്യുത ദീപാലങ്കാര മത്സരത്തിൽ സോജൻ (കണ്ണപുരം കെഎസ്‌കെ സ‍ൗണ്ട്‌) ഒന്നാംസ്ഥാനം നേടി. റോണി ( നെടുപുഴ ന്യൂ ടെക് സൗണ്ട്‌) രണ്ടാംസ്ഥാനവും ബിജു (കോടന്നൂർ ടോപ് സ്റ്റാർ സൗണ്ട് ) മൂന്നാംസ്ഥാനവും നേടി. ജില്ലയിലെ ലൈറ്റ് ആൻഡ്‌ സൗണ്ട് ഉടമകളിൽനിന്ന് നറുക്കെടുത്ത 52 പേരാണ്‌ തൃശൂർ സ്വരാജ്‌ റ‍ൗണ്ടിന്‌ ചുറ്റും 52 മരങ്ങളിൽ ദൃശ്യ വിസ്മയം തീർത്തത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു. യോഗത്തിൽ ഗിൽഡ് പ്രസിഡന്റ്‌ റാഫി ഫിനക്സ് അധ്യക്ഷനായി. ജില്ല സെക്രട്ടറി ഷിജോൺ അലൻജീസ്, ബെന്നി നീലങ്കാവിൽ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home