Deshabhimani

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ പ്ര‍ൗഢോജ്വല തുടക്കം

സിഐടിയു  ജില്ലാ സമ്മേളനം  ഷീല അലക്സ് –ബാബു എം പാലിശേരി  നഗറിൽ അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

സിഐടിയു ജില്ലാ സമ്മേളനം ഷീല അലക്സ് –ബാബു എം പാലിശേരി നഗറിൽ അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 12:31 AM | 1 min read

ഷീല അലക്സ്‌–ബാബു എം പാലിശേരി നഗർ (റീജണൽ തിയറ്റർ)

രക്തസാക്ഷി സ്‌മരണകൾ ഉയർത്തിയും തൊഴിലാളി വർഗ പോരാട്ടങ്ങളുടെ ദിശാമുഖത്തിന്‌ മ‍ൂർച്ചകൂട്ടിയും സിഐടിയു 16–ാം ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. ഷീല അലക്സ്‌–ബാബു എം പാലിശേരി നഗറിൽ (റീജണൽ തിയറ്റർ) ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന്‌ തുടക്കമായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. രാജ്യം പ്രക്ഷോഭപ്പാതയിലാണെന്ന്‌ അവർ പറഞ്ഞു. സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ സമരമുഖത്താണ്‌. അതോടൊപ്പം വോട്ടർപ്പട്ടിക അട്ടിമറിക്കെതിരെ ഇടതുപക്ഷം രാജ്യത്ത്‌ പ്രക്ഷോഭപ്പാതയിലാണ്‌. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പിണറായി വിജയൻ, തപൻസെൻ, ബൃന്ദ കാരാട്ട്‌ തുടങ്ങിയ നേതാക്കളെല്ലാം സമരമുഖത്ത്‌ എത്തി. കോർപറേറ്റുകൾക്ക്‌ രാജ്യം തീറെഴുതുന്ന മോദി സർക്കാരിനും അതിനൊപ്പം നിൽക്കുന്ന കേരളത്തിലെ യുഡിഎഫ്‌ സർക്കാരിനും എതിരെ പേരാട്ടങ്ങൾ ശക്തമാക്കണമെന്നും ദീപ പറഞ്ഞു. കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ വി അബ്‌ദുൾഖാദർ സ്വാഗതം പറഞ്ഞു. മുതിർന്ന നേതാക്കളേയും അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളേയും സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ആദരിച്ചു. ആർ വി ഇക്‌ബാൽ രക്തസാക്ഷി പ്രമേയവും ലത ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ലത ചന്ദ്രൻ കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു. തിങ്കളാഴ്‌ച ചർച്ചയ്ക്ക്‌ മറുപടിക്ക്‌ ശേഷം പുതിയ കർമ പദ്ധതി പ്രഖ്യാപിക്കും. ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും. സിഐടിയു നേതാക്കളായ കെ എൻ ഗോപിനാഥ്‌, എം കെ കണ്ണൻ, കെ കെ പ്രസന്നകുമാരി, കെ കെ ദിവാകരൻ, എം എം വർഗീസ്‌ എന്നിവർ പങ്കെടുക്കുന്നു. സിഐടിയു അഫിലിയേറ്റ്‌ ചെയ്‌ത സംഘടനകളിലെ 3,86,788 അംഗങ്ങളെ പ്രതിനിധികരിച്ച്‌ 398 പ്രതിനിധികളും 10 സ‍ൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home