Deshabhimani

print edition 70,415 കോടി ബാധ്യതയല്ല, സംസ്ഥാനത്തിന്റെ ആസ്‌തി

kiifb
വെബ് ഡെസ്ക്

Published on Oct 19, 2026, 01:30 AM | 1 min read

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ കിഫ്‌ബി വായ്‌പയുടെ പേരിൽ സംസ്ഥാനത്തിന്‌ 70,415.54 കോടി രൂപ ബാധ്യതവരുത്തിയെന്ന സുധാപിള്ള കമ്മിറ്റിയുടെ റിപ്പോർട്ടിലെ പരമാർശവും തെറ്റ്‌. ദീർഘകാല വായ്‌പകളെന്ന നിലയിൽ 20 വർഷത്തിനകമുള്ള പദ്ധതികളാണിവ. ഇത്രയും തുക ഇപ്പോൾ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വർഷങ്ങൾക്കുശേഷം മാത്രം തിരിച്ചടവ്‌ വേണ്ടിവരുന്നത്‌ ബാധ്യതയല്ല. ഇത്രയും കോടിയുടെ ആസ്‌തി രൂപപ്പെടുന്നതിലൂടെ അത്‌ ഭാവിയിലേക്കുള്ള നിക്ഷേപമായി മാറും.


1,190 പദ്ധതികളിലായി 90,562 കോടി രൂപയുടെ വികസനമാണ്‌ കിഫ്‌ബി വഴി രൂപം നൽകിയത്‌. ഇതിൽ 21,881 കോടിയുടെ പദ്ധതികൾ പൂർത്തിയായി. 27,273 കോടിയുടെ പദ്ധതികൾ, എൽഡിഎഫ്‌ അധികാരമൊഴിയുമ്പോൾ പുരോഗതിയിലായിരുന്നു. പൊതുമരാമത്ത് മേഖലയിൽ - 516 പദ്ധതികളുണ്ട്‌.- 34,330 കോടിയുടെ -മലയോര ഹൈവേയും തീരദേശ ഹൈവേയും ആയിരത്തിലധികം റോഡുകളും പാലങ്ങളും ഇതിന്റെ ഭാഗമാണ്‌. പത്തുവർഷം കൊണ്ട്‌ മികച്ച നിലവാരമുള്ള റോഡുകൾ കേരളത്തിലുണ്ടായത്‌ കിഫ്‌ബിയുടെ പണം ഉപയോഗിച്ചാണ്‌. ഇത്‌ സംസ്ഥാനത്തിന്‌ നഷ്‌ടമോ ബാധ്യതയോ ആയി ജനങ്ങളോട്‌ ഉത്തരവാദിത്വമുള്ള സർക്കാർ കാണില്ല.


579 പുതിയ സ്‌-കൂൾ കെട്ടിടങ്ങൾ കേരളത്തിലുണ്ടായി. അപകടാവസ്ഥയിലായിരുന്ന കെട്ടിടങ്ങൾക്ക്‌ പകരം 44,700 സ്‌-കൂളുകൾ ഹൈടെക് ആക്കി രാജ്യത്തെ പൊതുവിദ്യാഭ്യാസമേഖലയ്‌ക്കും മാതൃകയായി. ആരോഗ്യമേഖലയിൽ മാത്രം 6,670 കോടിയാണ്‌ ചെലവിട്ടത്‌. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുൻകൂട്ടി കണ്ട്‌ പ്രസരണനഷ്‌-ടം കുറയ്‌ക്കാൻ വൈദ്യുതി ട്രാൻസ്ഗ്രിഡ് 2.0 എന്ന പേരിലുള്ള പ്രസരണശൃംഖല ശക്തിപ്പെടുത്താനുള്ള കെഎസ്‌ഇബിയുടെ ദീർഘകാല പദ്ധതിക്ക്‌ 1,709 കോടി രൂപയാണ്‌ കണ്ടെത്തുന്നത്‌. ഭാവി കേരളത്തിന്റെ ഉ‍ൗർജസുരക്ഷ ഉറപ്പാക്കാനുള്ള ഇ‍ൗ കിഫ്‌ബി പദ്ധതി ധൂർത്തോ, ബാധ്യതയോ ആയി വിശേഷിപ്പിക്കാനാകില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home