ad
Deshabhimani

തൃശൂർ ജില്ലാ ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കുക

ഓട്ടോ ആൻഡ് ലൈറ്റ്‌ മോട്ടോർ ഡ്രൈവേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ഓട്ടോ ആൻഡ് ലൈറ്റ്‌ മോട്ടോർ ഡ്രൈവേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:13 AM | 1 min read

ഒല്ലൂർ

കേന്ദ്രം മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കണമെന്നും ഗോപാൽഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്നും തൃശൂർ ജില്ലാ ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ധനവില വർധിച്ചതിനാൽ ഓട്ടോ ചാർജ് വർധിപ്പിക്കണമെന്നും ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്റ്റാൻഡുകൾ നഷ്‌ടപ്പെട്ടതിന് പരിഹാരം കാണണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തലോർ സർവീസ് സഹ. ബാങ്ക് ഓഡിറ്റോറിയത്തിൽ (യു സേതുമാധവൻ നഗർ) നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എ എം ജനാർദനൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ രാജി മണികണ്ഠൻ അധ്യക്ഷയായി. പി സി ഉമേഷ് രക്ത സാക്ഷിപ്രമേയവും പി ജി ജയപ്രകാശ് അനുശോചന പ്രമേയവും ജില്ലാ ജനറൽ സെക്രട്ടറി പി കെ പുഷ്പാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി എസ് ബൈജു കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എൻ എൻ ദിവാകരൻ സംസാരിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ 70 വയസ്സ്‌ കഴിഞ്ഞ ഡ്രൈവർമാരെ ആദരിച്ചു. ഫെഡറേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ എ വി സുരേഷ് കുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദീൻ, ടി എസ് ബൈജു എന്നിവർ സംസാരിച്ചു. 55 അംഗ ജില്ലാ കമ്മിറ്റിയെയും 21 അംഗ എക്സിക്യൂട്ടിവിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home