ad
Deshabhimani

വാർത്ത കണ്ട-ിട്ടും അനങ്ങിയില്ല

കോട്ടയം– കുമരകം റൂട്ടിലും റോഡ്‌ താഴ്ന്നു

road

കോട്ടയം-–കുമരകം റോഡിൽ ഇല്ലിക്കൽ പാലത്തിനുസമീപം പാറപ്പാടം ഭാഗത്ത്‌ മീനച്ചിലാറിനോട് ചേർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്ന് വിള്ളൽ വന്ന ഭാഗത്ത് നാട്ടുകാർ കല്ലും തടിയും വച്ച് അപകടമുന്നറിയിപ്പ് നൽകിയിരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 01:05 AM | 1 min read

കോട്ടയം

കോടിമത പാലത്തിൽ റോഡ്‌ താഴ്‌ന്നതിന്‌ പിന്നാലെ കോട്ടയം കുമരകം റൂട്ടിലും റോഡ്‌ താഴ്‌ന്നു. കുമരകം റൂട്ടിൽ ഇല്ലിക്കൽ പാലത്തിനും അറുപുഴക്കും ഇടക്കുള്ള റോഡിന്റെ വശമാണ്‌ താഴ്‌ന്നത്‌. മീനച്ചിലാർ കരകവിഞ്ഞതോടെ റോഡിലേക്ക്‌ വെള്ളം വന്നിരുന്നു. ഇതോടെ വലിയ വിള്ളൽ ഉണ്ടായതിനെതുടർന്നാണ്‌ റോഡ്‌ താഴ്‌ന്നത്‌. ഇപ്പോൾ ഒരു ഭാഗം അപകട ഭീഷണിയാതോടെ നാട്ടുകാർ കല്ലും ചാക്കുമായി അപായ സൂചനയും നൽകിയിട്ടുണ്ട്‌. ഏത്‌ നിമിഷവും റോഡ്‌ ഇടിഞ്ഞു ആറ്റിലേക്ക്‌ വീഴാം. നേരെത്ത റോഡിന്റെ വിള്ളലും മീനച്ചിലാറിന്റെ സംരക്ഷണ ഭിത്തിയുടെ കൽക്കെട്ടിന്റെ അപകടാവസ്ഥ ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു‍. റോഡിൽ സുരക്ഷയുടെ ഭാഗമായി നിർമിച്ച മീനച്ചലാറിന്റെ സംരക്ഷണ ഭിത്തിയുടെ കൽക്കെട്ട്‌ ഇരുത്തി ഭിത്തി നിലം പതിക്കാവുന്ന സ്ഥിതിയാണ്‌. അധികൃതർ കണ്ടിട്ടും കാണാതെ നടിച്ചതോടെ മഴയും വെള്ളവും ഇവിടം കൂടുതൽ അപകടത്തതിലേക്ക്‌ എത്തിച്ചിരിക്കുകയാണ്‌. ആറിന്റെ വശത്തേക്കുള്ള റോഡിന്റെ ഒരു ഭാഗമാണ്‌ ചരിഞ്ഞത്‌. റോഡ്‌ കയറി ഇറങ്ങിയാണ്‌ നിൽക്കുന്നത്‌. വാഹനങ്ങൾ പോകുമ്പോൾ ഇ‍ൗ ചരിവ്‌ വ്യക്തമാണ്‌. അതിനാൽ തന്നെ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്‌. കോടിമത പാലത്തിന്‌ സമീപവും സമാന രീതിയിലായിരുന്നു റോഡ്‌ ഇടിഞ്ഞ്‌ താഴ്‌ന്ന്‌ തുടങ്ങിയത്‌. അതേ രീതിയാണ്‌ ഇവിടെയും റോഡ്‌ താഴ്‌ന്നു തുടങ്ങിയത്‌. ഏത്‌ നിമിഷവും ആറ്റിലേക്ക്‌ റോഡ്‌ ഇടിയുന്ന അവസ്ഥയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home