ad
Deshabhimani

തുറവൂരിൽ എ പി കുര്യൻ 
അനുസ്‌മരണം

a p kurian

എ പി കുര്യൻ പഠനകേന്ദ്രം തലക്കോട്ട് പറന്പില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം 
 എം ബി രാജേഷ് പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:58 AM | 1 min read

അങ്കമാലി


എ പി കുര്യന്റെ 25-ാം അനുസ്‌മരണ മാസാചരണത്തിന്റെ ഭാഗമായി എ പിയുടെ ജന്മനാടായ തുറവൂരിൽ അനുസ്‌മരണ പ്രഭാഷണം സംഘടിപ്പിച്ചു. എ പി കുര്യൻ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തലക്കോട്ട്പറമ്പ് കെ കെ ഓഡിറ്റോറിയത്തിൽ വിൽക്കപ്പെടുന്ന കേരളവും തകരുന്ന ജനാധിപത്യവും എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് പ്രഭാഷണം നടത്തി.


പഠനകേന്ദ്രം ചെയർമാൻ കെ പി റെജീഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, കെ തുളസി, സി കെ സലിം കുമാർ, പഠനകേന്ദ്രം സെക്രട്ടറി കെ പി ബിനോയ്, ജീമോൻ കുര്യൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ്, സംഘാടക സമിതി ചെയർമാൻ കെ വൈ വർഗീസ്, കൺവീനർ പി വി ജോയി, കെ കെ ശിവൻ എന്നിവർ സംസാരിച്ചു.


തുറവൂരിലെ ആദ്യകാല നേതാക്കളെ ആദരിച്ചു. എ പിയുടെ കുടുംബാംഗങ്ങൾ പാവപ്പെട്ട 35 പേർക്ക് ചികത്സാസഹായം വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home