print edition ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ഉജ്വലതുടക്കം

കേരള സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് അഞ്ചുവിളക്ക് പരിസരത്തുനിന്നാരംഭിച്ച പ്രകടനം.
സ്വന്തം ലേഖകൻ
Published on Aug 09, 2026, 01:59 AM | 1 min read
പാലക്കാട് : കേരള സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ(സിഐടിയു) സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് ഉജ്വല തുടക്കം. ശനി രാവിലെ അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പൊതുസമ്മേളന നഗരിയായ ആനത്തലവട്ടം ആനന്ദൻ നഗറിൽ (പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരം) സമാപിച്ചു.
സംസ്ഥാന പ്രസിഡന്റ് എം ബി പ്രഭാവതി പതാക ഉയർത്തി. തുടർന്ന് മെഗാതിരുവാതിര അരങ്ങേറി. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു ഉദ്ഘാടനം ചെയ്‌തു. എം ബി പ്രഭാവതി അധ്യക്ഷയായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ പി മേരി, വി ശശികുമാർ, സംസ്ഥാന സെക്രട്ടറിമാരായ എം ഹംസ, കെ കെ പ്രസന്നകുമാരി, ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ, എ പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു, അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി സരള, വി വി പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ സ്വാഗതവും ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി പി പ്രേമ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം എൽ ഇന്ദിര നഗറിൽ (എൻജിഒ യൂണിയൻ ഹാൾ) കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു. എം ബി പ്രഭാവതി അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആർ സുജാത രക്തസാക്ഷി പ്രമേയവും എം ജി സിന്ധു വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എ ആർ സിന്ധു സംഘടനാ റിപ്പോർട്ടും പി പി പ്രേമ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രജനി മോഹൻ കണക്കും അവതരിപ്പിച്ചു. ഞായറാഴ്‌ച ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിക്കും.










0 comments