ad
Deshabhimani

കലക്ടറേറ്റിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീർത്ത ബെഞ്ച് സ്ഥാപിച്ചു

collectorate

കാക്കനാട് സിവിൽ സ്റ്റേഷനിലെ കലക്ടറുടെ ചേംബറിനുമുന്നിൽ സന്ദർശകർക്കായി സ്ഥാപിച്ച പ്ലാസ്റ്റിക് ബെഞ്ച് കലക്ടർ ജി പ്രിയങ്ക പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 01:56 AM | 1 min read

കാക്കനാട്


സിവിൽ സ്റ്റേഷനിലെ കലക്ടറുടെ ചേംബറിന് മുന്നിലുള്ള വെയിറ്റിങ്‌ ഏരിയയിൽ പൂർണമായും പുനരുപയോഗിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിർമിച്ച ബെഞ്ച് സ്ഥാപിച്ചു.


കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ് കാർബൺ ആൻഡ് വെയ്ൽ ആണ്‌ ഈ ബെഞ്ച് നിർമിച്ചത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) മുഖേന ഈ പദ്ധതി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.


പ്ലാസ്റ്റിക് മാലിന്യങ്ങളെ 15 മുതൽ 20 വർഷംവരെ ഈടുനിൽക്കുന്ന മോഡുലാർ ഫർണിച്ചറുകളാക്കി മാറ്റുന്ന കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് കാർബൺ ആൻഡ് വെയ്ൽ. വിദ്യാർഥികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇവരുടെ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. കൊച്ചി മെട്രോ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവരുടെ ഫർണിച്ചറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home