ad
Deshabhimani

ഓട്ടോയില്‍ പണവും ലാപ്ടോപ്പും മറന്നുവച്ചു

രാജസ്ഥാന്‍ സ്വദേശിയെ 
സഹായിച്ച്‌ ഫോര്‍ട്ട് കൊച്ചി 
പൊലീസ്

Fort Kochi Police

രാജസ്ഥാന്‍ സ്വദേശിയുടെ നഷ്ടപ്പെട്ട ലാപ്ടോപ്പും പണവും അടങ്ങിയ ബാഗ് ഓട്ടോ ഡ്രൈവര്‍ കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 01:59 AM | 1 min read

മട്ടാഞ്ചേരി


രാജസ്ഥാനില്‍നിന്നും ഫോര്‍ട്ട് കൊച്ചിയില്‍ വിനോദത്തിനായി എത്തിയ യുവാവ് ഓട്ടോയില്‍ മറന്നുവച്ച പണവും ലാപ്ടോപ്പും ഒരുമണിക്കൂറിനകം കണ്ടെത്തി നല്‍കി ഫോര്‍ട്ട് കൊച്ചി പൊലീസ്.


രാജസ്ഥാന്‍ സ്വദേശിയായ സുമിത് ആണ് ലാപ്ടോപ്പും പണവും ഓട്ടോയില്‍ മറന്ന് വച്ചത്. വെള്ളി രാവിലെ കരുവേലിപ്പടി രാമേശ്വരം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സുമിത് ഉ‍ൗബര്‍ ഓട്ടോയില്‍ കയറിയത്. ജോലിസ്ഥലത്തെ രണ്ടര ലക്ഷംരൂപ വിലയുള്ള ലാപ്ടോപ്പും 36000 രൂപയുമാണ് ഇയാള്‍ ഓട്ടോയില്‍ മറന്നുവച്ചത്. സുമിത് വിവരം ഫോര്‍ട്ട് കൊച്ചി പൊലീസില്‍ അറിയിച്ചു.


സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഓട്ടോ ഡ്രൈവര്‍ ഉദയകുമാറിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലാപ്ടോപ്പും പണവും സുമിത്തിന് കൈമാറുകയായിരുന്നു. ഫോര്‍ട്ട് കൊച്ചി പൊലീസ് ഇന്‍സ്പെക്ടര്‍ കെ സി രതീഷിന്റെ നേതൃത്വത്തിലാണ് ഓട്ടോക്കാരനെ കണ്ടെത്തിയത്‌. രാജസ്ഥാൻ യാത്ര സംഘം ഫോര്‍ട്ട് കൊച്ചി പൊലീസിന് നന്ദി പറഞ്ഞാണ് മടങ്ങിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home