ad
Deshabhimani

തുറക്കുളം മാർക്കറ്റ് നവീകരണം ഉടൻ പൂർത്തിയാക്കുക

 മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി  യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 12:33 AM | 1 min read

കുന്നംകുളം

​തുറക്കുളം മത്സ്യ മാർക്കറ്റിന്റെ നവീകരണം പൂർത്തിയാക്കണമെന്ന് ജില്ലാ മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ​ദിനംപ്രതി ആയിരങ്ങളെത്തുന്ന തുറക്കുളം മത്സ്യമാർക്കറ്റ് നവീകരണം പൂർത്തിയാക്കണമെന്നും തൊഴിലാളികൾക്ക് തങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നും കടലാമ സംരക്ഷണ നിയമം ഉപയോഗിച്ച് കേരളത്തിലെ തീരദേശ മേഖലയെ ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ക്ഷേമനിധി ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുന്നംകുളം ടൗണ്‍ഹാളിലെ ബാബു എം പാലിശ്ശേരി നഗറില്‍ ജില്ലാ പ്രസിഡന്റ്‌ പി എ ലെജുക്കുട്ടൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പ്രതിനിധി സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. പി എ ലെജുക്കുട്ടൻ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ സഫറുള്ള സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ എം അലി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഫെഡറേഷൻ അഖിലേന്ത്യാ കമ്മിറ്റി അംഗങ്ങളായ യു രാജുമോന്‍, കെ എ സാജിത്ത്, സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം ആർ വി ഇക്ബാൽ, സംഘാടക സമിതി ചെയർമാൻ കെ കൊച്ചനിയൻ, പി എം സോമൻ, എം എൻ മുരളീധരൻ, കെ എ അസീസ്, എം കെ ലക്ഷ്മണൻ, സുനീഷ് ഐനിപ്പുള്ളി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ : കെ എച്ച് സുൽത്താൻ (പ്രസിഡന്റ്‌), കെ എം അലി (സെക്രട്ടറി), കെ എ അസീസ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home