ad
Deshabhimani

print edition സീനിയർ സ്റ്റാൻഡിങ്‌ 
കോൺസൽ നിയമനവും 
ചട്ടവിരുദ്ധം

Assam congress.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 01:19 AM | 1 min read

ന്യൂഡൽഹി: ഹൈക്കോടതി അഭിഭാഷകനിയമങ്ങളിൽ കൈപൊള്ളിയതിന്റെ ചൂട്‌ മാറുംമുന്പ്‌ സുപ്രീംകോടതിയിൽ ഇല്ലാത്ത തസ്‌തികയിൽ നിയമനം നടത്തി യുഡിഎഫ്‌ സർക്കാരിന്റെ ചട്ടലംഘനം. ചട്ടങ്ങളിൽ എവിടെയും പരാമർശിക്കാത്ത സീനിയർ സ്‌റ്റാൻഡിങ്‌ കോൺസൽ പദവിയിൽ എം ആർ രമേശ്‌ ബാബുവിനെയാണ്‌ നിയമിച്ചത്‌. മറ്റ്‌ നാല്‌ അഭിഭാഷകരെയും ഇതിനൊപ്പം സ്‌റ്റാൻഡിങ്‌ കോൺസൽമാരായി ബുധനാഴ്‌ച നിയമിച്ചിരുന്നു.


ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും നിയമ ഉദ്യോഗസ്ഥരുടെ നിയമനവും വേതനവും സംബന്ധിച്ച 1978ലെ ചട്ടങ്ങൾക്ക്‌ നേർവിപരീതമായാണ്‌ രമേശ്‌ ബാബുവിന്റെ നിയമനം. തസ്തികയില്ലാത്തതുകാരണം സീനിയർ സ്റ്റാൻഡിങ്‌ കോൺസിലിന്റെ വേതന വ്യവസ്ഥയും നിശ്ചയിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങളിൽ ഭേദഗതി വരുത്താതെയുള്ള നിയമനം പ്രഥമദൃഷ്‌ട്യാ നിയമവിരുദ്ധമാണെന്ന്‌ സുപ്രീംകോടതിയിലെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. നിയമവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ വിഷയത്തിൽ മറുപടി പറയേണ്ടിവരും.

1978ലെ ചട്ടപ്രകാരം 65 വയസ്‌ പിന്നിട്ട ആരെയും സ്‌റ്റാൻഡിങ്‌ കോൺസൽമാരായി നിയമിക്കാനാകില്ല. ഇത്‌ മറികടക്കാനാണ്‌ വളഞ്ഞ വഴിയിൽ നിയമിച്ചത്‌. 2001–2006, 2011–2016 കാലത്ത്‌ രമേശ്‌ ബാബു മുൻ യുഡിഎഫ്‌ സർക്കാരുകളുടെ സ്‌റ്റാൻഡിങ്‌ കോൺസലായി സുപ്രീംകോടതിയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. നിലവിൽ റിസർവ്‌ ബാങ്കിന്റ സ്‌റ്റാൻഡിങ്‌ കോൺസലയായി പ്രവർത്തിച്ചുവരികയായി
രുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home