ad
Deshabhimani

ഡിവെെഎഫ്ഐ ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

a

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ ടി വിശ്വനാഥൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 02:04 AM | 2 min read

മുക്കം

പൊരുതുന്ന യുവജന വിപ്ലവപ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ മുക്കം നഗരത്തിലെ കെ കെ സ്മാരക മന്ദിരപരിസരത്തെ "ടി പി ദാസൻ നഗറി'ൽ സ്വാഗതസംഘം ചെയർമാൻ ടി വിശ്വനാഥൻ ശുഭ്രപതാക ഉയർത്തി. 12, 13, 14 തീയതികളിലാണ്‌ സമ്മേളനം. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും പതാകദിനം ആചരിച്ചു.

​ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായ ധീര രക്തസാക്ഷി പോരോത്ത് രാജീവന്റെ സ്മരണകളിരമ്പുന്ന ബേപ്പൂർ നടുവട്ടത്തെ രാജീവൻ സ്തൂപത്തിൽനിന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെ ഷെഫീഖിന്റെ നേതൃത്വത്തിൽ എത്തിയ കൊടിമര ജാഥയും വെള്ളൂരിലെ രക്തസാക്ഷി സി കെ ഷിബിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനുവിന്റെ നേതൃത്വത്തിൽ എത്തിയ പതാക ജാഥയും അഗസ്ത്യൻമുഴിയിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിലെത്തി. പതാക സ്വാഗതസംഘം ട്രഷറർ വി കെ വിനോദും കൊടിമരം സ്വാഗതസംഘം ജനറൽ കൺവീനർ ദിപു പ്രേംനാഥും ഏറ്റുവാങ്ങി. തുടർന്ന് വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് കെ അരുൺ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എം സച്ചിൻ ദേവ്, പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു, ജില്ലാ സെക്രട്ടറി എൽ ജി ലിജിഷ്, ജോ. സെക്രട്ടറി ടി അതുൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ദിപു പ്രേംനാഥ് സ്വാഗതം പറഞ്ഞു.

കൊടിമരജാഥ നടുവട്ടത്ത്‌ കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനംചെയ്തു. രക്തസാക്ഷി സ്തൂപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ ജനിലയാണ് ജാഥാ ക്യാപ്റ്റൻ കെ ഷെഫീഖിന് കൈമാറിയത്. എൻ അജയ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ അരുൺ, കെ റഫീഖ് എന്നിവർ സംസാരിച്ചു. കെ രാജീവ് സ്വാഗതം പറഞ്ഞു. രാജീവന്റെ സഹോദരങ്ങളായ പേരോത്ത് ബാലകൃഷ്ണൻ, പേരോത്ത് പ്രകാശൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി രാധാഗോപി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി അതുൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി സന്ദേശ്, പി ഷാജി, ബ്ലോക്ക് സെക്രട്ടറി എൽ യു അഭിധ് തുടങ്ങിയവരുമുണ്ടായി.

​പതാക ഷിബിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് കേന്ദ്രകമ്മിറ്റി അംഗം എം വിജിൻ എംഎൽഎ, ഷിബിന്റെ പിതാവ് സി കെ ഭാസ്കരൻ എന്നിവർ ചേർന്നാണ്‌ ജാഥാ ലീഡർ കെ എം നിനുവിന് കൈമാറിയത്‌. ബ്ലോക്ക് പ്രസിഡന്റ്‌ സി അഷിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്, കെ എം നിനു എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സി ഷൈജു, സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ്, എം കെ നികേഷ്, എം എം ജിജേഷ്, അഡ്വ. പി രാഹുൽ രാജ് എന്നിവർ പങ്കെടുത്തു. എ കെ ബിജിത്ത് സ്വാഗതവും സി കെ ഷിജിൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home