സാങ്കേതികവിദ്യയുടെ സഹായത്താൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത കുട്ടികൾ
കൂത്താട്ടുകുളം
സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. ഇവിഎമ്മിലൂടെയുള്ള കന്നിവോട്ട് കുട്ടികൾക്ക് കൗതുകമായി.
അന്തിമ പട്ടിക പ്രസിദ്ധീകരണം, നാമനിർദേശപത്രിക സമർപ്പണം, പത്രിക പിൻവലിക്കൽ, ഇലക്‌ഷൻ പ്രചാരണം, തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. പ്രത്യേക അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ശൗര്യംകുഴിയിൽ ഫലം പ്രഖ്യാപിച്ച് വിജയികളെ അനുമോദിച്ചു.
ജൂഡ് ജോസഫ് കുര്യൻ (ഹെഡ് ബോയ്), ആഷ്‌ലി എൽദോ (ഹെഡ് ഗേൾ), സന എലിസബത്ത് ബിനോയ് (ആർട്സ് ക്ലബ് സെക്രട്ടറി), ബേസിൽ ജിസ്സിൽ (സ്പോർട്സ് ക്ലബ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.











0 comments