ad
Deshabhimani

എൽഡിഎഫ് സമരം വിജയം

താലൂക്കാശുപത്രിയിൽ 
ഭക്ഷണവിതരണം പുനരാരംഭിച്ചു

LDF

താലൂക്കാശുപത്രിയിൽ ബ്രഡും പാലും വിതരണം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് നടത്തിയ ധർണ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 02:05 AM | 1 min read

പെരുമ്പാവൂർ


താലൂക്കാശുപത്രിയിൽ ബ്രഡും പാലും നിർത്തലാക്കിയ സംഭവത്തിൽ എൽഡിഎഫ് സമരം വിജയിച്ചു. സർക്കാർ ഫണ്ട്‌ ലഭിക്കാത്തതിനെ തുടർന്ന്‌ ജൂൺ 16 മുതൽ കിടപ്പുരോഗികൾക്ക്‌ ബ്രഡും പാലും നൽകുന്നത്‌ എച്ച്‌എംസി കമ്മിറ്റി നിർത്തലാക്കിയിരുന്നു. നടപടിക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും കഴിഞ്ഞ തിങ്കളാഴ്‌ചമുതൽ കിടപ്പുരോഗികൾക്ക്‌ ബ്രഡും പാലും മുട്ടയും വിതരണം ചെയ്യുകയും ചെയ്‌തിരുന്നു.


വ്യാഴാഴ്‌ചയും എൽഡിഎഫ് ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ പി എം സലിം, കെ ഇ നൗഷാദ്, ടി പി അബ്ദുൾ അസീസ്, സി വി ശശി, പി കെ രാജീവ്, വി പി ബാബു, ഡോ. അജി സി പണിക്കർ, കെ പി റെജിമോൻ, ഡോ. പി എസ് സുബിൻ എന്നിവർ സംസാരിച്ചു.


പ്രതിഷേധം ശക്തമായതോടെ വ്യാഴാഴ്ച ചേർന്ന എച്ച്എംസി കമ്മിറ്റിയിൽ ഭക്ഷണവിതരണം പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് സമരം പിൻവലിച്ചതായി എൽഡിഎഫ് നേതാക്കൾ അറിയിച്ചു. വ്യാഴാഴ്‌ച ചേർന്ന എച്ച്‌എംസി കമ്മിറ്റിയിൽ മൃതദേഹം സൂക്ഷിക്കാനുള്ള ഡീപ് ഫ്രീസറിന് 750 രൂപയാക്കിയത് 650 രൂപയായി കുറയ്‌ക്കാനും തീരുമാനിച്ചു. ടോക്കൺ സമ്പ്രദായം നിർത്തലാക്കാനും തീരുമാനമായി. എച്ച്എംസി കമ്മിറ്റിയുടെ തീരുമാനങ്ങൾ കൗൺസിൽ ചർച്ച ചെയ്തതിനുശേഷം നടപ്പാക്കാനും തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home