print edition യുഎസിന്റേത് ബഹുമുഖ യുദ്ധം; യുഎന്നിൽ ആഞ്ഞടിച്ച് ക്യൂബ

ഐക്യരാഷ്‌ട്ര കേന്ദ്രം: ക്യൂബൻ ജനതയെ വരിഞ്ഞുമുറുക്കുന്ന അമേരിക്കൻ ഉപരോധത്തിനെതിരെ ഐക്യരാഷ്‌ട്രസഭയിൽ ആഞ്ഞടിച്ച് ക്യൂബ. ഏഴ് പതിറ്റാണ്ടായി ബഹുമുഖമായ യുദ്ധമാണ് യുഎസ് ക്യൂബയ്‌ക്കെതിരെ നടത്തുന്നതെന്ന് ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില വിമർശിച്ചു. ഏഴ് മാസത്തിനിടയിൽ ഇത് കൂടുതൽ ക്രൂരവും നിർദയവുമായി മാറിയെന്നും ഇക്കാര്യത്തിൽ ഇടപെടാൻ ഐക്യരാഷ്‌ട്രസംഘടനയ്‌ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും പറഞ്ഞ അദ്ദേഹം ക്യൂബൻ ജനതയ്‌ക്കെതിരായ കൂട്ടായ ശിക്ഷാനടപടിയെ ശക്തമായി അപലപിച്ചു.
2025 മാർച്ച് മുതൽ 2026 ഫെബ്രുവരി വരെ 800 കോടി ഡോളറിന്റെ നഷ്‌ടമാണ് ഉപരോധം ക്യൂബയ്‌ക്കുമേൽ അടിച്ചേൽപ്പിച്ചതെന്നും മുൻവർഷങ്ങളേക്കാൾ ഏഴ് ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി മുതൽ യുഎസ് ഏർപ്പെടുത്തിയ ഇന്ധന ഉപരോധത്തിന്റെ ഭാഗമായുണ്ടായ സാമ്പത്തിക പ്രതിസന്ധി കൂടാതെയുള്ള കണക്കാണിതെന്നും ബ്രൂണോ വ്യക്തമാക്കി.










0 comments