ad
Deshabhimani

print edition ഇ20 പെട്രോൾ മൈലേജ്‌ 
കുറയ്‌ക്കും: ഗഡ്‌കരി

Nitin Gadkari.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 01:16 AM | 1 min read

ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോൾ (ഇ20)ഉപയോഗിക്കുന്ന വാഹനങ്ങളിൽ മൈലേജ്‌ കുറയുമെന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ‘ദ ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിനെക്കാൾ കുറഞ്ഞ കലോറിഫിക് മൂല്യമാണ് എഥനോളിനുള്ളത് എന്നതിനാലാണ് മൈലേജ് കുറവെന്നും ഗഡ്‌കരി പറഞ്ഞു.


ഡ്രൈവിങ്‌ സാഹചര്യങ്ങളും മൈലേജിനെ ബാധിക്കുന്നുണ്ട്‌. പ്രത്യേകിച്ചും ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വാഹനങ്ങൾ ഭൂരിഭാഗം സമയവും താഴ്‌ന്ന ഗിയറുകളിലാണ്‌ ഓടുന്നത്‌.


ഓട്ടോമോട്ടീവ്‌ റിസർച്ച്‌ അസോസിയേഷൻ ഓഫ്‌ ഇന്ത്യ(എആർഎഐ) റിപ്പോർട്ട്‌ പ്രകാരം ഫ്ലെക്‌സ്‌ ഫ്യുവൽ എന്‍ജിനുകളുള്ള വാഹനത്തിൽ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചാൽ മൈലേജിൽ കുറവുണ്ടാകില്ല. അതിനാലാണ്‌ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളുടെ വ്യാപനത്തിനായി സർക്കാർ കൂടുതൽ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home