Deshabhimani

ഐടി ഭീമന്മാർക്ക് തിരിച്ചടി: യു എസ് ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഇന്ത്യൻ കമ്പനികളെ ഒഴിവാക്കി

indian it firms
വെബ് ഡെസ്ക്

Published on Oct 09, 2026, 06:44 AM | 1 min read

വാഷിങ്ടൺ: 'പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ' നിന്ന് ഇന്ത്യൻ ഐടി ഭീമന്മാരെ വിലക്കി അമേരിക്ക. എച്ച് - 1ബി വിസയുള്ള ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ കമ്പനികളെ അനുവദിക്കുന്ന പദ്ധതിയിൽ നിന്നാണ് താൽക്കാലിക വിലക്ക്. കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ, വിപ്രോ, എച്ച്‌സിഎൽ എന്നിവയാണ് നടപടി നേരിട്ട ഇന്ത്യൻ കമ്പനികൾ. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് തീരുമാനം.


യുഎസ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ കമ്പനികളിൽ നിന്നും പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ നിലവിലുള്ളവയിൽ നടപടിയെടുക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


2009 മുതൽ ഈ കമ്പനികൾ മാത്രം ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികൾക്കായി അപേക്ഷിച്ചിട്ടുണ്ട്. 2,30,000 എച്ച് - 1ബി വിസകൾക്ക് അമേരിക്ക അംഗീകാരം നൽകി. 1,00,000 പെർമനന്റ് ലേബർ സർട്ടിഫിക്കേഷനുകളും ഇവർക്ക് ലഭിച്ചു. അമേരിക്കൻ തൊഴിലാളികളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഈ കമ്പനികൾ തട്ടിയെടുത്തുവെന്നാണ് സോണ്ടർലിങ്ങിന്റെ ആരോപണം.


അമേരിക്കയിലെ തൊഴിലവസരങ്ങൾ ഏറ്റവും കൂടുതൽ ദുരുപയോ​ഗം ചെയ്തത് മൈക്രോസോഫ്റ്റ് ആണെന്നും 6,000 അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം അതേ തസ്തികകളിലേക്ക് ആയിരക്കണക്കിന് വിദേശ പൗരന്മാരെ ജോലിക്കെടുത്തെന്നും സോണ്ടർലിങ്ങ് കുറ്റപ്പെടുത്തി.


അമേരിക്കൻ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എച്ച് 1ബി നോൺ-ഇമിഗ്രന്റ് വിസകൾക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്തിയത് ഒരു വർഷത്തേക്ക് കൂടി നീട്ടി.




















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home