print edition ബംഗാളിൽ ബിജെപി അതിക്രമം: സിപിഐ എം ഓഫീസ് കൈയേറി

ഗോപി
Published on Jul 10, 2026, 01:14 AM | 1 min read
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പൊലീസ് പിന്തുണയിൽ സിപിഐ എം ഓഫീസ് ബലംപ്രയോഗിച്ച് കൈയേറി ബിജെപി. ഡാർജിലിങ് ജില്ലയിലെ ദബ്ഗ്രാം പഞ്ചായത്തിലെ ഓഫീസാണ് ബിജെപി അക്രമത്തിലൂടെ കൈയടക്കിയത്. ബിജെപി എംഎൽഎ ശിഖ ചാറ്റർജിയുടെ നേതൃത്വത്തിലാണ് സായുധസംഘം ഓഫീസിന്റെ പൂട്ട് പൊളിച്ച് സാധനങ്ങൾ വലിച്ച് പുറത്തിട്ട് ബിജെപി പതാക സ്ഥാപിച്ചത്.
അതിക്രമം നടക്കുന്നതറിഞ്ഞെത്തിയ സിപിഐ എം പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബിജെപി ക്രിമിനൽ സംഘത്തിന് പൊലീസ് ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധിച്ച് പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി. ആക്രമണത്തെ ഡാർജിലിങ് ജില്ലാസെക്രട്ടറി സുമൻ പാഠക്ക് ശക്തമായി അപലപിച്ചു. എത്രയും വേഗം പാർടി ഓഫീസ് തിരികെ നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ, ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ബിജെപി ഭരണം നേടിയതിന് പിന്നാലെ എൻജെപി, ദാബ്ഗ്രാം, ഫുൽബാരി പ്രദേശങ്ങളിലെ പാർടി ഓഫീസുകൾ പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നു. എന്നാൽ, ചെറുത്തുനിൽപ്പിനെത്തുടർന്ന് ഇത് പരാജയപ്പെടുത്തിയിരുന്നു.











0 comments