Deshabhimani

ഒന്നാം അൺഒഫീഷ്യൽ ട്വന്റി20; ഇംഗ്ലണ്ടിനെ 36 റൺസിന് കീഴടക്കി ഇന്ത്യ അണ്ടർ 19 വനിതകൾ

Under 19 Womens

ടീം ഇന്ത്യ| Photo: Social Media

വെബ് ഡെസ്ക്

Published on Nov 26, 2026, 09:41 PM | 1 min read

വഡോദര : ഇംഗ്ലണ്ട് അണ്ടർ 19 വനിതാ ടീമിനെതിരായ ഒന്നാം അൺഒഫീഷ്യൽ ട്വന്റി20 മത്സരത്തിൽ ഇന്ത്യ അണ്ടർ 19 വനിതാ ടീമിന് 36 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 19 ഓവറിൽ 161 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.


ഇന്ത്യക്കായി ഭവിക അഹിർ 33 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 63 റൺസെടുത്തു. അച്സാ പർമാർ 35 പന്തിൽ 52 റൺസുമായി മികച്ച പിന്തുണ നൽകി. ദിയ യാദവ് 18 പന്തിൽ 29 റൺസും ഇറ ജാദവ് 16 പന്തിൽ 20 റൺസും നേടി.


മറുപടി ബാറ്റിങ്ങിൽ ശ്രിഷ്ടി പാട്ടീൽ 29 പന്തിൽ 45 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ ജെനീവീവ് ജീർ 23 പന്തിൽ പുറത്താകാതെ 43 റൺസുമായി പൊരുതി. സ്കൈ തോമസ് 26 റൺസെടുത്തു. ഇന്ത്യക്കായി കശ്വി മൂന്ന് വിക്കറ്റും ബ്രയോണി ഗിൽഗ്രാസ് രണ്ട് വിക്കറ്റും വീഴ്ത്തി. 19-ാം ഓവറിലെ അവസാന പന്തിൽ ഹോളി ഗാർട്ടണിന്റെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home