ad
Deshabhimani

വാദ്യത്തൊഴിലാളി യൂണിയൻ
സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു

സംസ്ഥാന വാദ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന വാദ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:38 AM | 1 min read


കൊടുങ്ങല്ലൂർ

കേരള സംഗീത നാടക അക്കാദമി വഴി നടപ്പാക്കി കൊണ്ടിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് സാർവത്രികമാക്കാനും, നിലവിലുള്ള കലാകാരന്മാരുടെ ക്ഷേമത്തിനായുള്ള സഹകരണ സംഘത്തെ പുനരുദ്ധരിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വാദ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യു സതീഷ് കുമാർ നഗറിൽ (എസ് എൻ പുരം പോളഹാൾ ) സിഐടിയു ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. എം എ സുഗതൻ അധ്യക്ഷനായി. പെരിങ്ങോട് ചന്ദ്രൻ, സിഐടിയു ഏരിയ സെക്രട്ടറി ഇ ജി സുരേന്ദ്രൻ, പ്രസിഡന്റ് എം ജി കിരൺ, ജില്ലാ കമ്മിറ്റി അംഗം മിനി ഷാജി, എം കെ തിലകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ പി പോൾ (പ്രസിഡന്റ്‌) എം എ സുഗതൻ, ഒ എസ് സജി, കെ വി രാജു (വൈ പ്രസിഡന്റുമാർ) ദാസൻ കല്ലേറ്റുംകര (സെക്രട്ടറി) പി കെ മണിലാൽ, എം കെ തിലകൻ, പി സി സുബ്രൻ (ജോയിന്റ്‌ സെക്രട്ടറിമാർ) ബിജു ഭാസ്‌കർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home