ad
Deshabhimani

നടപ്പാതയിൽ കാനയുടെ 
സ്ലാബ് തകർന്നനിലയിൽ ​

slab

മഞ്ഞപ്ര ചന്ദ്രപ്പുര ജങ്‌ഷനിൽ പഞ്ചായത്ത് ഓഫീസിനുമുന്നിലെ നടപ്പാത കാനയുടെ സ്ലാബ് തകർന്നനിലയിൽ

വെബ് ഡെസ്ക്

Published on Aug 10, 2026, 01:35 AM | 1 min read

അങ്കമാലി


​മഞ്ഞപ്ര ചന്ദ്രപ്പുര ജങ്ഷനിൽ നടപ്പാത കാനയുടെ സ്ലാബ് തകർന്ന നിലയിൽ. പഞ്ചായത്ത് ഓഫീസിനുമുന്നിലെ കാനയുടെ സ്ലാബാണ് തകർന്ന് കിടക്കുന്നത്.


ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്ന ഭാഗമാണ്‌ ഇത്‌. പഞ്ചായത്ത് ഓഫീസ്, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നിരവധി ആളുകൾ അനുദിനം ഉപയോഗിക്കുന്ന നടപ്പാതയാണിത്. ഈ ഭാഗത്തെ കാനകളുടെ ഒട്ടുമിക്ക സ്ലാബുകളും പൊട്ടിത്തകർന്ന നിലയിലാണ്.


പൊട്ടിത്തകർന്ന സ്ലാബുകൾ അടിയന്തരമായി നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ച് ജനങ്ങൾക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്ന് ഇന്ദിര ഗാന്ധി കൾചറൽ ഫോറം പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home