ad
Deshabhimani

ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതി അട്ടിമറിക്കരുത്‌

ഗുഡ്‌സ്  ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ 
ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 10, 2026, 01:30 AM | 1 min read

 കരുനാഗപ്പള്ളി

മോട്ടോർ തൊഴിലാളികൾക്ക് സാമൂഹ്യപരിരക്ഷ ഉറപ്പാക്കുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മോട്ടോർ തൊഴിലാളി ക്ഷേമപദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന്‌ ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗുഡ്‌സ് ട്രാൻസ്പോർട്ട് തൊഴിലാളികള്‍ക്കെതിരെയുള്ള പൊലീസ്, ആർടിഒ, ജിയോളജി ഉദ്യോഗസ്ഥന്മാരുടെ പീഡനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വി ദിവാകരൻ നഗറിൽ (കരുനാഗപ്പള്ളി ഐഎംഎ ഹാൾ) നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ആർ വസന്തൻ അധ്യക്ഷനായി. എസ്‌ അനിൽകുമാർ രക്തസാക്ഷി പ്രമേയവും കെ എസ്‌ ബിനു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം പ്രസിഡന്റ്‌ ബി എ ബ്രിജിത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ്‌ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി മുകേഷ്‌ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ അനിരുദ്ധൻ, എം എസ്‌ മുരളി, അഡ്വ. ബി സനൽകുമാർ, എം വി പ്രസാദ്‌, വൈ രാജൻ പൂയപ്പള്ളി, സതിലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ആർ വസന്തൻ (പ്രസിഡന്റ്‌), സി മുകേഷ്‌ (സെക്രട്ടറി), വൈ രാജൻ പൂയപ്പള്ളി (ട്രഷറർ), കെ എസ്‌ ബിനു, ജി ബാബു, എം വി പ്രസാദ്‌, എസ്‌ സജീഷ്‌, ബാബു പതിയത്ത്‌ (വൈസ്‌ പ്രസിഡന്റുമാർ), എസ്‌ അനിൽകുമാർ, അഡ്വ. ബി സനൽകുമാർ, വി മണി, ബിജു ചുരുളി, വിഷ്‌ണു രമേശ്‌ (ജോയിന്റ്‌ സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home