ad
Deshabhimani

പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിന് നേട്ടം

പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ കൃഷിതോട്ടത്തിൽ വിളവെടുത്ത പയർ
വെബ് ഡെസ്ക്

Published on Aug 10, 2026, 01:34 AM | 1 min read

കൊല്ലം

കർഷകദിനത്തോട്‌ അനുബന്ധിച്ച് മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാലയത്തിനുള്ള സംസ്ഥാന അവാർഡ് സിദ്ധാർഥ സെൻട്രൽ സ്കൂളിനെ തേടിയെത്തി. അക്കാദമിക പഠനത്തോടൊപ്പം കാർഷിക പഠനത്തിനും പ്രാധാന്യം നൽകി നിരവധി കാർഷിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്. കാർഷിക വിജ്ഞാന വ്യാപന വിഭാഗം എന്ന പേരിൽ അഗ്രികൾച്ചർ വിഭാഗം പ്രവർത്തിക്കുന്നു. മാസത്തിൽ നാല് പിരീഡ് കൃഷിക്ക്‌ മാറ്റിവെച്ചിട്ടുണ്ട്. അഗ്രികൾച്ചർ ക്ലബ്, സീഡ് ക്ലബ്, നേച്ചർ ക്ലബ്, പെറ്റ് ക്ലബ് എന്നീ നാല് ക്ലബ്ബുകളിലെ വിദ്യാർഥികളാണ് കാർഷിക പ്രവർത്തനങ്ങളുടെ നേതൃത്വം. സ്കൂളിലെ അഗ്രിക്കൾച്ചർ ഇൻസ്ട്രക്ടർ ആഷിക് ദത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.ആധുനിക കൃഷി രീതികളായ ഹൈഡ്രോപോണിക്, അക്വാപോണിക്, മഴമറയിലെ പച്ചക്കറി കൃഷി, തിരിനന കൃഷി മുതലായവയും കൂൺ കൃഷി, പച്ചക്കറി തൈ ഉൽപാദനം, വാഴകൃഷി, ഇഞ്ചി, മഞ്ഞൾ എന്നിവയും കിഴങ്ങുവർഗവിളകളും കൃഷിചെയ്യുന്നു. മണ്ണിര കമ്പോസ്റ്റ് സ്കൂളിൽ തന്നെ നിർമിക്കുന്നു. കോഴി, താറാവ്, ടർക്കി, എമു പന്നി മുതലായവയും പരിപാലിക്കുന്നു. ചെറുതേനീച്ചക്കൃഷി, ബന്ദികൃഷി, ഡ്രാഗൺ ഫ്രൂട്ട് കൃഷി എന്നിവയും മൈക്രോഗ്രീൻ എന്ന നൂതന കൃഷി രീതിയും നടപ്പാക്കുന്നു. സ്കൂൾ മാനേജർ സുരേഷ് സിദ്ധാർഥ, പ്രിൻസിപ്പൽ രോഹിണി എന്നിവര്‍ പൂര്‍ണ പിന്തുണയുമായി വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്. വനംവകുപ്പിന്റെ വനമിത്ര അവാർഡ്, സീഡ് ക്ലബ് ശ്രേഷ്ഠ ഹരിത വിദ്യാലയം തുടങ്ങി നിരവധി അംഗീകാരങ്ങൾ സ്കൂളിന്‌ ലഭിച്ചിട്ടുണ്ട്‌. സമ്മാനത്തുകയായ അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home