അപകടമാണ് അരുത്

നിറഞ്ഞൊഴുകുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലൂടെ വാഹനം കടന്നുപോകുന്നു
സിജി ഗോവിന്ദ്
Published on Oct 09, 2026, 01:11 AM | 1 min read
കൊണ്ടാഴി
ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലൂടെയുള്ള വാഹന യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു. തിരുവില്വാമല–കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെക്ക് ഡാമിൽ നിരവധിതവണയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. നാലോ അഞ്ചോ കിലോമീറ്റര്‍ ദൂരം ലാഭിക്കുന്നതിനാണ് ഇരുചക്രവാഹന യാത്രക്കാരും കാര്‍ യാത്രികരും ഇതുവഴി സാഹസിക യാത്ര നടത്തുന്നത്. വെള്ളം ഉയരുന്ന സന്ദര്‍ഭങ്ങളില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്ത് അധികൃതരാണ് ഇതിനാവശ്യമായ നടപടി കൈക്കൊള്ളേണ്ടത്. ജലവിതാനം ഉയരുന്നതിനൊപ്പം ഒഴുക്കും വര്‍ധിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മറ്റുചെക്ക് ഡാമുകളെ അപേക്ഷിച്ച് വീതി കൂടുതലുള്ളതിനാലാണ് ഇതിലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകുന്നത്. കൈവരികളില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. ടിപ്പര്‍ പോലുള്ള ഭാര വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. രാത്രികാലങ്ങളില്‍ ഗൂഗിള്‍ മാപ്പ് നോക്കിവരുന്നവർ അപകടങ്ങളില്‍പ്പെടുന്നതും പതിവാണ്. കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എഴുന്നള്ളത്ത് കടവില്‍ പാലം നിര്‍മിക്കുന്നതിനായി 5 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു.









0 comments