ജാതി അറകൾ തീർക്കുന്നതിനെ പ്രതിരോധിക്കണം: പുത്തലത്ത് ദിനേശൻ

ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ സംസാരിക്കുന്നു
തൃശൂർ
ജാതി, മത അറകൾ തീർത്ത് മതരാഷ്‌ട്രവാദക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. നാടിന്റെ യഥാർഥ ചരിത്രം തിരിച്ചറിഞ്ഞും പഠിപ്പിച്ചും ഇതിനെ പ്രതിരോധിക്കണം. പൊതുമണ്ഡലങ്ങൾ ശക്തിപ്പെടുത്തണം. ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25–-ാം വാർഷികാഘോഷം ‘തൃശൂർ പെരുമ’ ഉദ്‌ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയൽ കാലത്ത് തങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് തടയിടാൻ ബ്രിട്ടീഷുകാർ ആസൂത്രിതമായി മുസ്ലീം, ഹിന്ദു വിഭജനം നടത്തി. അതിന്റെ പേരിലാണ് മതരാഷ്‌ട്രവാദക്കാർ ഇന്നും ജനങ്ങളുടെ മനസ്സിൽ ഭിന്നിപ്പിന്റെ വിഷം ചീറ്റുന്നത്. പ്രാദേശികതലത്തിൽ ഇതിന് ഒരു ബന്ധവുമില്ല. കോർപറേറ്റ് നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ തകർക്കാൻ ജനങ്ങളെ ഭിന്നിപ്പിക്കണം. ഇതിന് മതരാഷ്‌ട്ര സംഘടനകളെ ആയുധമാക്കും. മോദി ഭരണം കോർപറേറ്റ് ഉപകരണമാണ്. നാടിന്റെ മുന്നേറ്റത്തിൽ ഒരുകാലത്തും വർഗീയവാദികൾക്ക് പങ്കില്ല. അവർ അധികാരസ്ഥാനങ്ങൾക്കായി ആഘോഷങ്ങൾ കലക്കും. നാട് മതരാഷ്‌ട്രമായാൽ ഇതര മതക്കാർ വേട്ടയാടപ്പെടും. നാട് മതനിരപേക്ഷമായാൽ എല്ലാ മതവിശ്വാസികൾക്കും തുല്യസ്ഥാനം ലഭിക്കും. ഇൗ തിരിച്ചറിവ് ജനങ്ങൾക്കാകെ ഉണ്ടാകണമെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.








0 comments