ഒന്നരവയസ്സ്: നിനവ് ഏത് കാറും തിരിച്ചറിയും

കാറുകളുടെ ലോഗോ ഫ്ലാഷ് കാർഡുകളുമായി നിനവ്
തൃശൂർ
കാറുകൾകൊണ്ട് കളിക്കുന്പോഴും ഇൗ ഒന്നരവയസ്സുകാരന്റെ മനസ്സിൽ വണ്ടികളുടെ പേരാണ്. വീട്ടിലെ കാറിൽ കയറുന്പോൾ നിനവ് ചോദിക്കും. ഇതേതാ കാർ. കിയ എന്ന് അച്ഛൻ പറഞ്ഞു കൊടുക്കും. യാത്രയ്‌ക്കിടെ ഏത് കാർ കണ്ടാലും ചോദിക്കും. ഇതേതാ കാർ. മറ്റു വാഹനങ്ങൾ കണ്ടാലും പേരുകൾ ചോദിച്ചറിയും. നിനവിന് പ്രായം ഒരു വയസ്സും എട്ടു മാസവും. ഇപ്പോൾ ഏത് കാറിന്റെ ലോഗോ ഫ്ലാഷ്‌കാർഡ് കണ്ടാലും ഇൗ കൊച്ചുമിടുക്കൻ തിരിച്ചറിയും. ഒരുമിനിറ്റ് 53 സെക്കന്റ് കൊണ്ട് 35 അന്താരാഷ്ട്ര വാഹനനിർമാണക്കമ്പനികളുടെ ലോഗോ ഫ്ലാഷ്‌കാർഡ് നോക്കി തിരിച്ചറിഞ്ഞതിനുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ചരിത്രവും കുറിച്ചു. ഒല്ലൂർ മരത്താക്കര വിയ്യത്ത് വൈഷ്ണവ്– അപ്സര ദമ്പതികളുടെ മകനാണ് നിനവ് വൈഷ്ണവ്. കുട്ടിക്ക് കാറുകളോടുള്ള താൽപ്പര്യം കണ്ടപ്പോൾ യൂ ട്യൂബിൽ കാറുകളുടെ ലോഗോ ഫ്ലാഷ്‌കാർഡ് നോക്കി പേരുകൾ പറഞ്ഞുള്ള ക്വിസ് കാണിച്ചു. അതുവഴി പേരുകളെല്ലാം അവൻ ഓർത്തെടുത്ത് ഉത്തരം പറയും. കുട്ടിക്ക് താൽപ്പര്യമായതോടെ ലോഗോ ഫ്ലാഷ്‌കാർഡുകൾ വാങ്ങി നൽകിയതായും അച്ഛൻ വൈഷ്‌ണവ് പറഞ്ഞു. ലോഗോ കാർഡുകൾ നോക്കി, ടൊയോട്ട, സുസുകി, ഫിയറ്റ്, ഹോണ്ട, ടാറ്റാ എന്നിങ്ങനെ കാറുകളുടെയെല്ലാം പേരുകൾ പറയും. ഒരു മിനിറ്റ് 53 സെക്കന്റ് കൊണ്ട് 35 കാറിന്റെ പേര് പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടവും നേടി.










0 comments