144.174 കിലോ ഗ്രാം കഞ്ചാവ് നശിപ്പിച്ചു

വിവിധ കേസുകളിലായി പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിക്കാനായി കെട്ടിവച്ചപ്പോൾ
തൃശൂർ
ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി തൃശൂര്‍ റൂറൽ ജില്ലാ പൊലീസ് പിടിച്ചെടുത്ത 144.174 കിലോ ഗ്രാം കഞ്ചാവ് നശിപ്പിച്ചു. തൃശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത കഞ്ചാവാണ് ശനിയാഴ്ച പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ എത്തിച്ച് കത്തിച്ചുകളഞ്ഞത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ചെയർമാനായ ജില്ലാ മയക്കുമരുന്ന് നിർമാർജന കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് നശിപ്പിക്കല്‍. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഉല്ലാസ്, ചാലക്കുടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ സജീവ്, വാടാനപ്പിള്ളി എസ്ഐ ജയകുമാർ, പുതുക്കാട് എസ്ഐ വൈഷ്ണവ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വം നൽകി.









0 comments