കെയുഎസ്‌ടിയു ജില്ലാ കൺവെൻഷൻ
അൺഎയ്ഡഡ് മേഖലയിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കുക

കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ കൺവെൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
അൺഎയ്ഡഡ് മേഖലയിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്ന് കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെയുഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് കെ കെ രാമചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ലീന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ, മാർട്ടിൻ പോൾ എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ് ടു, വിവിധ കോഴ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.









0 comments